റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കും; സമരം കടുപ്പിച്ച് ഉദ്യോഗാർഥികൾ
Wednesday, April 16, 2025 3:09 AM IST
തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സമരം കടുപ്പിച്ച് വനിത പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർഥികൾ.
സെക്രട്ടേറിയറ്റിനു മുന്നിൽ മുഖം കറുത്ത തുണികൊണ്ട് മറച്ച് കൈകൾ പിന്നിൽ കെട്ടി മുട്ടുകുത്തി നിന്നാണ് ഉദ്യോഗാർഥികൾ ഇന്നലെ പ്രതിഷേധിച്ചത്.
19നു റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന പട്ടികയിലാണ് ഉദ്യോഗാർഥികൾ ഉൾപെട്ടിട്ടുള്ളത്. റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി കിട്ടാത്ത അവസ്ഥയിൽനിന്നു മോചനം ഉണ്ടാകണമെന്ന അപേക്ഷയാണ് ഉദ്യോഗാർഥികൾ സർക്കാരിനുമുന്നിൽ വയ്ക്കുന്നത്.