അതിരപ്പിള്ളിയിൽ ഇന്നു ഹർത്താൽ
Wednesday, April 16, 2025 3:09 AM IST
ചാലക്കുടി: കാട്ടാന ആക്രമണത്തിൽ മൂന്ന് ആദിവാസികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്നു ജനകീയ ഹർത്താൽ ആചരിക്കും.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. എല്ലാ രാഷ്ടീയകക്ഷികളും സംയുക്തമായിട്ടാണ് ഹർത്താൽ ആചരിക്കുന്നതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് അറിയിച്ചു.