എൻ. പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
Wednesday, April 16, 2025 3:09 AM IST
തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് ഇന്നു ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നിൽ ഹാജരായി വിശദീകരണം നൽകും.
രാവിലെ പതിനൊന്നിനാണ് ചീഫ് സെക്രട്ടറി സമയം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണു പ്രശാന്തിനോടു നേരിട്ടു വിശദീകരണം തേടാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സോഷ്യൽ മീഡിയ വഴി നിരന്തരം വിമർശനം നടത്തിയതിനാണ് കൃഷിവകുപ്പു സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.