സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വാദത്തിനായി മാറ്റി
Thursday, April 17, 2025 2:08 AM IST
കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വാദത്തിനായി 22ലേക്കു മാറ്റി.
ഹര്‍ജിയെ എതിര്‍ത്തു കക്ഷിചേരാന്‍ യുവതിയുടെ അമ്മ നല്കിയ അപേക്ഷ ജസ്റ്റീസ് സി. പ്രദീപ്കുമാര്‍ അനുവദിച്ചു. അറസ്റ്റ് വിലക്കണമെന്ന സുകാന്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ നിരാകരിച്ചിരുന്നു.
തങ്ങളുടെ വിവാഹം സ്വന്തം വീട്ടുകാര്‍ എതിര്‍ത്തതാണ് യുവതിയെ മാനസിക സമ്മര്ദത്തിലാക്കിയതെന്നാണു ഹര്‍ജിക്കാരന്റെ വാദം. ഈ സാഹചര്യത്തിലാണ് യുവതിയുടെ അമ്മ കക്ഷി ചേര്‍ന്നത്. ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ഒളിവിലാണ്.