എന്‍. പ്രശാന്ത് ഹിയറിംഗിനു ഹാജരായി
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി എന്‍. പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു മുന്നില്‍ ഹിയറിംഗിനു ഹാജരായി. ഇന്നലെ ചീഫ് സെക്രട്ടറിയുടെ ചേംബറിലായിരുന്നു ഹിയറിംഗ്.
പ്രശാന്ത് ഹിയറിംഗിന് എത്തുമോ എന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും കൃത്യസമയത്തുതന്നെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് മുമ്പിലെത്തി വിശദമായി തന്റെ നിലപാടുകള്‍ അവതരിപ്പിച്ചു. എന്നാല്‍, പ്രശാന്തിന്റെ പല വിശദീകരണങ്ങളിലും ചീഫ് സെക്രട്ടറിക്ക് തൃപ്തി വന്നിട്ടില്ലെന്നാണ് സൂചന. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ ഉന്നമിട്ടുള്ള രേഖകള്‍ പ്രശാന്ത് ഹാജരാക്കിയിട്ടുണ്ട്.