വനംവകുപ്പിനു വീഴ്ച സംഭവിച്ചു: സനീഷ്കുമാർ ജോസഫ്
Wednesday, April 16, 2025 3:09 AM IST
ചാലക്കുടി: കാട്ടാന ആക്രമണത്തിൽ ആദിവാസികൾ കൊല്ലപ്പെട്ടതിനുകാരണം സർക്കാരിന്റെ വീഴ്ചയാണെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ.
വനാവകാശനിയമപ്രകാരം കാട്ടിനുള്ളിൽ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നവര്‍ക്കു സുരക്ഷ ഒരുക്കേണ്ടതു സർക്കാരാണ്. സംഘര്‍ഷമുണ്ടാക്കുന്ന ആനകളെ നിരന്തരമായി നിരീക്ഷിക്കുന്നതിലും അവയുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നതിലും കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിലും വനംവകുപ്പിനു സംഭവിച്ച വീഴ്ചയാണ് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുവാന്‍ ഇടയാക്കിയത്.
ഉന്നതികളില്‍ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു സംരക്ഷണം നല്കുന്നതിനുമുള്ള സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തരധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.