നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് തീരദേശ സമരയാത്ര മാറ്റിവച്ചു
Thursday, April 17, 2025 2:09 AM IST
തിരുവനന്തപുരം: കടൽ മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ 21 മുതൽ 29 വരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രഖ്യാപിച്ച തീരദേശ സമരയാത്ര നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചതായി യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
കാസർഗോഡ് നെല്ലിക്കുന്ന് കടപ്പുറത്തു നിന്ന് ആരംഭിച്ച് വിഴിഞ്ഞം കടപ്പുറത്ത് സമാപിക്കുന്ന രീതിയിലായിരുന്നു തീരദേശയാത്ര ക്രമീകരിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പിന് ശേഷം തീരദേശ സമരയാത്രയുടെ തീയതി നിശ്ചയിക്കും.
ഡ്രഡ്ജിംഗ് നടത്തി മണൽ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിന് തയാറായില്ല. ഡ്രഡ്ജിംഗ് നടത്തി അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഹസൻ പറഞ്ഞു.