പത്മ പുരസ്കാര ജേതാക്കളെ ശിപാർശ ചെയ്യാൻ മന്ത്രിസഭാ ഉപസമിതി
Thursday, April 17, 2025 2:08 AM IST
തിരുവനന്തപുരം: അടുത്ത വർഷത്തെ പത്മ പുരസ്കാരങ്ങൾക്കു ശിപാർശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്താനും പരിഗണിക്കാനും പട്ടികയ്ക്ക് അന്തിമ രൂപം നൽകായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം.
മന്ത്രി സജി ചെറിയാൻ കണ്‍വീനറായ സമിതിയിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അംഗങ്ങളാണ്. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ സെക്രട്ടറി.