യാത്രത്തിരക്ക് കുറയ്ക്കാന്‍ ബംഗളൂരു-കൊല്ലം സ്പെഷല്‍ ട്രെയിന്‍
Thursday, April 17, 2025 2:08 AM IST
കോട്ടയം: യാത്രത്തിരക്ക് കുറയ്ക്കാന്‍ ബംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ ഓടിക്കും. ഇന്നും 19നും കൊല്ലത്തേക്കും നാളെയും 20നും കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്കുമാണ് സര്‍വീസ്. ബംഗളൂരുവില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും.
കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.30ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, ബംഗാരപ്പെട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പൊഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഒരു ടൂ ടയര്‍ എസി, ഒരു ത്രീ ടയര്‍ എസി, എട്ട് സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളുണ്ടാകും.