ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോള്‍
Wednesday, April 9, 2025 2:40 AM IST
കൊച്ചി: തൃശൂര്‍ ശോഭ സിറ്റിയിലെ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസം പരോള്‍ അനുവദിച്ച് ഹൈക്കോടതി.
പോലീസ് റിപ്പോര്‍ട്ട് എതിരായതിന്റെ പേരില്‍ സിംഗിള്‍ ബെഞ്ച് പരോള്‍ നിഷേധിച്ചിരുന്നു. സഹോദരങ്ങളുമായി സ്വത്തുതര്‍ക്കം ഉണ്ടെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ ഇതു പരിഹരിക്കാനായി വിഷയം ആര്ബിട്രേഷന് ട്രൈബ്യൂണലിനു വിട്ടിരിക്കുകയാണെന്നും ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിഷാമിന്റെ സാന്നിധ്യം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
ഇതില്‍ ജില്ലാ പ്രൊബേഷനറി ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരോള്‍ നല്‍കുന്നതിന് അനുകൂലമായിരുന്നു. തുടര്‍ന്നാണ് 15 ദിവസം പരോള്‍ അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.