പിഎം ശ്രീ നടപ്പാക്കൽ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും
Wednesday, April 9, 2025 2:40 AM IST
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്നതു സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും.
സംസ്ഥാനത്ത് പിഎം ശ്രീ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകൾ ലഭ്യമാകാത്ത സാഹചര്യം രൂക്ഷമാകും. ഇത് വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനത്തെ താളം തെറ്റിക്കും.
ഇത്തരമൊരു സാഹചര്യത്തിലാണ് പിഎം ശ്രീ നടപ്പാക്കുന്നത് സർക്കാർ മന്ത്രിസഭയിൽ ചർച്ചചെയ്യുന്നത്. പിഎം ശ്രീയുടെ ഭാഗമായി പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ളവ നടപ്പാക്കണം. കഴിഞ്ഞ മൂന്നു വർഷം പദ്ധതി നടപ്പാക്കാതെ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചിരുന്നത്.