ഫ്ലക്സ് ബോർഡുകൾ തള്ളി എം.വി.ജയരാജൻ
Wednesday, April 9, 2025 2:40 AM IST
കണ്ണൂര്: പി. ജയരാജനെ വാഴ്ത്തിയുള്ള ഫ്ലക്സ് ബോർഡുകൾ തള്ളി എം.വി. ജയരാജൻ രംഗത്ത്.
വ്യക്തിയല്ല പാർട്ടിയാണു വലുതെന്നും പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരുമില്ലെന്ന് ഇഎംഎസ്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
ഒരു നേതാവും പാർട്ടിക്കു മുകളിലല്ല. ജനങ്ങളെക്കാൾ വലുതായും നേതാക്കളില്ലെന്നും ജയരാജൻ പറഞ്ഞു. പി. ജയരാജനെ വാഴ്ത്തിയുള്ള ഫ്ലക്സ് ബോർഡുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.
കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലായിരുന്നു ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.