മംഗലപ്പുഴ സെമിനാരിയില്‍ അല്മായ ധ്യാനം
Wednesday, April 9, 2025 2:40 AM IST
കൊച്ചി: ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വിശുദ്ധവാരത്തില്‍ സംഘടിപ്പിച്ചുവരുന്ന അല്മായ ധ്യാനം 16 മുതൽ 19 വരെ നടക്കും.
111-ാം വര്‍ഷത്തിലെത്തിയ ധ്യാനം ഇക്കുറി നയിക്കുന്നത് റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹത്തിന്റെ മുംബൈ അസി. പ്രൊവിന്‍ഷ്യൽ ഫാ. ലൂയിസ് മെനെസിസാണ്. പൂര്‍ണമായും ഇംഗ്ലീഷിലുള്ള ധ്യാനത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള പുരുഷന്മാരാണ് പങ്കെടുക്കുക.
സെമിനാരി റെക്ടര്‍ റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, ഗോവ പോര്‍ട്ട് മുന്‍ ചെയര്മാന് ഡോ. ജോസ് പോള്‍, സംസ്ഥാന പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ മുന്‍ ഡയറക്ടര്‍ എ.പി. ജോസ് എന്നിവരുടെ സമിതി നേതൃത്വം നല്‍കും.
1915 ല്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലാണ് അല്മായ ധ്യാനം ആരംഭിച്ചത്. കഴിഞ്ഞ 93 വര്‍ഷമായി മംഗലപ്പുഴ സെമിനാരിയിലാണു ധ്യാനം. പങ്കെടുക്കുന്നവര്‍ക്ക് സെമിനാരിയില്‍ താമസിക്കുന്നതിന് പ്രത്യേക മുറികള്‍ സജ്ജമാക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 12നുമുമ്പ് https://bit.ly/Mangalappuzha2025 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.