പി. ജയചന്ദ്രൻ പുരസ്കാരം മധു ബാലകൃഷ്ണന്
Wednesday, April 9, 2025 1:05 AM IST
തൃപ്രയാർ: സംസ്ഥാനത്തെ മികച്ച ഗായകന് പി. ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമപുരസ്കാരം മധു ബാലകൃഷ്ണന്.
ഒരു ലക്ഷം രൂപയാണ് പുരസ്കാരം. 16-നു കഴിന്പ്രം ബീച്ച്ഫെസ്റ്റ് വേദിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.
കൈതപ്രം ദാമോദരൻ നന്പൂതിരി, കല്ലറ ഗോപൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്നു പി. ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷൻ ചെയർമാൻ മധു ശക്തിധര പണിക്കർ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ തൈപ്പറന്പത്ത്, കോ-ഓർഡിനേറ്റർ ജയചന്ദ്രൻ വലപ്പാട്, ട്രഷറർ പ്രീതി പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.