മാത്യു കുഴൽനാടന്റെ ഉണ്ടായില്ലാ വെടി കോടതി ശരിയായ അർഥത്തിലെടുത്തു: എം.വി. ഗോവിന്ദൻ
Saturday, March 29, 2025 2:07 AM IST
തളിപ്പറന്പ്: മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി അതിന്റെ ശരിയായ അർഥത്തിലെടുത്തു തള്ളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന കുഴൽനാടന്റെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫും ബിജെപിയും ഉൾപ്പെട്ട മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടിയാണ് ഇപ്പോൾ തകർന്നടിഞ്ഞത്. സർക്കാരിനും മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും എതിരേ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഈ കേസ്.
ഹൈക്കോടതി വിധി മാധ്യമങ്ങൾക്ക് കിട്ടിയ അടികൂടിയാണ്. തെളിവില്ലാതെ ആരെയും ശിക്ഷിക്കാനാവില്ല. തെളിവില്ല എന്നതു വസ്തുതാപരമായ കാര്യമാണ്. കോടതി തള്ളിയാലും കുഴൽനാടൻ മരിക്കുന്നതുവരെ ഇതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.