നാലര വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; മൂന്നു പേർ അറസ്റ്റിൽ
Monday, March 31, 2025 4:52 AM IST
പറവൂർ: നാലര വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായി. ഇതിൽ ഒരാൾ പുരുഷനും രണ്ടു പേർ സ്ത്രീകളുമാണ്. ശനിയാഴ്ച രാവിലെ പെരുവാരത്തു നിന്നാണ് കുട്ടിയുടെ അച്ഛനും മറ്റ് ചിലരും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയവരാണ്.
അമ്മ വിദേശത്തായതിനാൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണു കുട്ടി താമസിക്കുന്നത്. കുട്ടിയുടെ പിതാവും ചില ബന്ധുക്കളും വന്നു മുത്തശിയെ മർദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. പിതാവ് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ടാം ശനിയാഴ്ച മാത്രം കുട്ടിയെ പിതാവിനൊപ്പം വിടണമെന്നാണു കോടതിയുടെ ഉത്തരവുള്ളത്.