കെസിബിസി മദ്യവിരുദ്ധ സമിതിയുമായി ചര്‍ച്ചയാകാമെന്നു മന്ത്രി
Sunday, March 30, 2025 1:38 AM IST
കൊച്ചി: ലഹരിക്കെതിരേ ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും ഏപ്രിലില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയാകാമെന്നും മന്ത്രി എം.ബി. രാജേഷ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും മന്ത്രി അറിയിച്ചതായി സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
മുഖ്യമന്ത്രി ഇന്നു വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗം, കുട്ടികളിലെ അക്രമവാസനയും പെരുമാറ്റദൂഷ്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളതാണ്. വകുപ്പ് സെക്രട്ടറിമാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന യോഗത്തില്‍ ലഹരി വിഷയവും ചര്‍ച്ചയാകുമെന്നും മന്ത്രി അറിയിച്ചതായി പ്രസാദ് കുരുവിള പറഞ്ഞു.