ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകേസ്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
Sunday, March 30, 2025 1:39 AM IST
കൊച്ചി: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കലൂരിലെ പിഎംഎല്‍എ സ്പെഷല്‍ കോടതി മുന്‍പാകെ കുറ്റപത്രം നല്കി. 16 പ്രതികളാണുള്ളത്. ഇതില്‍ ആറു പേരെ അറസ്റ്റു ചെയ്തിരുന്നു.
മുംബൈ സ്വദേശിയായ അമര്‍ ഖുല്ലര്‍, തമിഴ്നാട് സ്വദേശിയായ വിഗ്നേഷ് വെങ്കിടേശന് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. അറസ്റ്റു ചെയ്യപ്പെട്ടവരുടെ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്.
ഹരിയാനയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത വ്യാജ വായ്പ ആപ്പുകളെക്കുറിച്ചുള്ള കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. ചൈന കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളാണ് ഇതിന് പിന്നിലെന്നു അന്വേഷണത്തില്‍ കണ്ടെത്തി.