വഖഫ് ഭേദഗതിയെ അനുകൂലിക്കാത്ത എംപിമാരെ ബഹിഷ്കരിക്കും: ആക്ട്സ്
Monday, March 31, 2025 5:06 AM IST
തിരുവനന്തപുരം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ മുനമ്പം നിവാസികൾക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാത്ത എംപി മാരെ ബഹിഷ്കരിക്കുമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നേതൃയോഗം മുന്നറിയിപ്പു നല്കി.
മുനമ്പത്തു വന്ന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവർ പാർലമെന്റിൽ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും അവരോടുള്ള ക്രൈസ്തവ സമൂഹത്തിന്റെയും സമീപനമെന്ന് യോഗം പറഞ്ഞു. ആകട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വി.സി. സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, ചാർളി പോൾ, സാജൻ വേളൂർ, പ്രഫ. ഷേർളി സ്റ്റുവാർട്ട്, ഡെന്നിസ് ജേക്കബ്, മജ്ജു തോമസ്, നിബു ജേക്കബ്, റോയി പി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ദിവസം ആകട്സ് പ്രാർഥനാദിനമായി ആചരിക്കുമെന്ന് ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.