പാലക്കാട്‌ (മം​​​ഗ​​​ലം​​​ഡാം): കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. മം​​​ഗ​​​ലം​​​ഡാം കു​​​ഞ്ചി​​​യാ​​​ർ പ​​​തി​​​യി​​​ൽ അ​​​യ്യ​​​പ്പ​​​ൻ പാ​​​ടി​​​യി​​​ൽ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യു​​​ടെ തോ​​​ട്ട​​​ത്തി​​​ലാ​​​ണ് ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ആ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ന്നു (38), പി​​​ങ്കി (29) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.
​​​
ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​രു​​​വ​​​രെ​​​യും നെ​​​ന്മാ​​​റ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​​തോ​​​ട്ട​​​ത്തി​​​ൽ കു​​​രു​​​മു​​​ള​​​ക് പ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് നേരേ കാ​​​ട്ടാ​​​ന പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ര​​​ത്തി​​​ന് മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്ന മു​​​ന്നു കാ​​​ട്ടാ​​​ന വ​​​രു​​​ന്ന​​​തു​​​ക​​​ണ്ട് താ​​​ഴെ​​​യി​​​റ​​​ങ്ങി ഓ​​​ടി​​​യെ​​​ങ്കി​​​ലും തു​​​മ്പി​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു വീ​​​ഴ്ത്തി. ഓ​​​ടു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ പി​​​ങ്കി​​​യു​​​ടെ കാ​​​ലി​​​ലും കാ​​​ട്ടാ​​​ന​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റു.
പ​​​തി​​​ന​​​ഞ്ചോ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഈ ​​​സ​​​മ​​​യം ഇ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മം​​​ഗ​​​ലം​​​ഡാ​​​മി​​​ൽ നി​​​ന്നു വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ ന​​​ട​​​ത്തി.