തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഇ​​​പ്രാ​​​വ​​​ശ്യ​​​ത്തെ സ​​​മ്മ​​​ർ ബംപർ ഭാ​​​ഗ്യ​​​ശാ​​​ലി​​​യെ അ​​​റി​​​യാ​​​ൻ ഇ​​​നി മൂ​​​ന്നു നാ​​​ളു​​​ക​​​ൾ കൂ​​​ടി മാ​​​ത്രം.

ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 10 കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​ന്ന ബി​​​ആ​​​ർ 102 സ​​​മ്മ​​​ർ ബം​​​പ​​​ർ ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​റു​​​ക്കെ​​​ടു​​​ക്കും. ആ​​​കെ 36 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ത്തി​​​ച്ച​​​ത്. ഇ​​​തി​​​ൽ മാ​​​ർ​​​ച്ച് 29 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ 35, 23 , 230 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റു പോ​​​യി.


7,90, 200 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ് പാ​​​ല​​​ക്കാ​​​ടും 4, 73, 640 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും 4 , 09, 330 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ് തൃ​​​ശൂ​​​ർ ജി​​​ല്ല​​​യും യ​​​ഥാ​​​ക്ര​​​മം ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ. 50 ല​​​ക്ഷം രൂ​​​പ ര​​​ണ്ടാം സ​​​മ്മാ​​​ന​​​മു​​​ള്ള ബം​​​പ​​​റി​​​ന് 500 രൂ​​​പ​​​യി​​​ൽ വ​​​രെ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ഘ​​​ട​​​ന​​​യാ​​​ണു​​​ള്ള​​​ത്. 250 രൂ​​​പ​​​യാ​​​ണ് ബ​​​മ്പ​​​ർ ടി​​​ക്ക​​​റ്റി​​​ന്‍റെ വി​​​ല.