ഈദ് വാരാന്ത്യത്തില്‍ ഇന്റര്‍സിറ്റി ബസ് യാത്രയില്‍ 107 ശതമാനം വര്‍ധന
Sunday, March 30, 2025 12:46 AM IST
കൊച്ചി: ഈദ് വാരാന്ത്യത്തില്‍ കേരളത്തിലെ ഇന്റർസിറ്റി ബസ് യാത്രയില്‍ 107 ശതമാനം വര്‍ധന ഉണ്ടായതായി റെഡ്ബസ് റിപ്പോര്‍ട്ട് ചെയ്തു.
റെഡ് ബസ് വഴിയുള്ള ആകെ ബുക്കിംഗുകളില്‍ 65 ശതമാനം അന്തര്‍സംസ്ഥാന യാത്രയ്ക്ക് വേണ്ടിയുള്ളതായിരുന്നപ്പോള്, 35ശതമാനം സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്കായി ഉപയോഗിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
യാത്രയ്ക്കായി ഏകദേശം 67ശതമാനം യാത്രക്കാരും എസി ബസാണ് തെരഞ്ഞെടുത്തത്. ജനപ്രിയ ബോര്‍ഡിംഗ് പോയിന്റുകളായ വൈറ്റില, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, തമ്പാനൂര്‍ തുടങ്ങിയ പ്രധാന ബോര്‍ഡിംഗ് ഹബ്ബുകളില്‍ യാത്രക്കാരുടെ ഗണ്യമായ തിരക്ക് അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തടസങ്ങളില്ലാതെയുള്ള യാത്ര ഉറപ്പാക്കാന്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുള്ളതായി റെഡ്ബസ് അധികൃതര്‍ അറിയിച്ചു.