ലഹരി: വിവരങ്ങള്‍ നല്കാന് പ്രത്യേക നമ്പര്‍
Monday, March 31, 2025 4:46 AM IST
ലഹരി: വിവരങ്ങള്‍ നല്കാന് പ്രത്യേക നമ്പര്തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ വില്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് രഹസ്യമായി കൈമാറാന്‍ സഹായിക്കുന്ന വെബ് പോര്‍ട്ടല്‍ സജ്ജീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വിവരങ്ങള്‍ നല്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവില്‍ ഇതിനായുള്ള വാട്സ്ആപ്പ് നമ്പര്‍ ഉണ്ട് (9497979794, 9497927797). ഏപ്രില്‍ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കി അവതരിപ്പിക്കുന്നതിനാണ് തയാറെടുക്കുന്നത്.