കെഎസ്എഫ്ഇയിൽ സീറോ വേസ്റ്റ് ദിനം ആചരിച്ചു
Sunday, March 30, 2025 12:47 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം കാന്പയിന്റെ സമാപനമായി അവതരിപ്പിച്ച സീറോ വേസ്റ്റ് ദിനം കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിലും ഓഫീസുകളിലും ആചരിച്ചു. സീറോ വേസ്റ്റ് ദിനമായി സർക്കാർ നിർദേശിച്ച മാർച്ച് 30 അവധിദിനമായതിനാൽ ഇന്നലെ ആചരിക്കുകയായിരുന്നു.
തൃശൂരിലെ കെഎസ്എഫ്ഇ ഹെഡ് ഓഫീസിൽ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ സന്ദേശം നൽകുകയും മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ, ജനറൽ മാനേജർ (ബിസിനസ്) പി. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.
ഡയറക്ടർമാരായ അഡ്വ. എം.സി. രാഘവൻ, അഡ്വ. യു.പി. ജോസഫ്, ടി. നരേന്ദ്രൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആർ. മുഹമ്മദ് ഷാ, ഡോ. കെ. ശശികുമാർ എന്നിവർ വിവിധ ഓഫീസുകളിലും ശാഖകളിലുമായി നേതൃത്വം നൽകി. എല്ലാ ഓഫീസിലും ശാഖകളിലും സീറോ വേസ്റ്റ് ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പതിച്ചു.