ജിഎസ്ടി ആംനെസ്റ്റി പദ്ധതി: നികുതി അടയ്ക്കാനുള്ള അവസാന തീയതി നാളെ
Sunday, March 30, 2025 12:46 AM IST
തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധതി പ്രകാരം നികുതി കുടിശിക അടയ്ക്കാനുള്ള അവസാന തീയതി നാളെ.
നികുതിദായകരുടെ സഹായത്തിനും സംശയ നിവാരണത്തിനുമായി സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അവധി ദിവസമായ ഇന്നും നാളെയും ഹെൽപ് ഡെസ്കുകൾ തുറന്നു പ്രവർത്തിക്കും.
2017-18, 2018-19, 2019-20 സാന്പത്തിക വർഷങ്ങളിലെ വകുപ്പ് 73 പ്രകാരം ചുമത്തിയ പിഴയും പലിശയും ഒഴിവാക്കാനുള്ള ആംനെസ്റ്റി സ്കീം അനുസരിച്ച് നികുതി അടയ്ക്കാണ് അവസരം