എമ്പുരാനിലെ വിമര്‍ശനം ബിജെപിയെ ഉയരങ്ങളില്‍ എത്തിക്കും: ജോര്‍ജ് കുര്യന്
Sunday, March 30, 2025 1:38 AM IST
കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ എമ്പുരാന് സിനിമയിലെ വിമര്‍ശനം ബിജെപിയെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായാണ് മോഹന്‍ലാല്‍ വന്നത്. നെഗറ്റീവില്‍നിന്നാണ് അദ്ദേഹം തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്.
ബിജെപി ഒരു സൂപ്പര്‍ താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യണം. എമ്പുരാന് കാണുന്നവെരല്ലാം ബിജെപിയെക്കുറിച്ചു ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സിനിമ എല്ലാവരും കാണണമെന്നു ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞതാണ് ബിജെപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.