ലഹരി വ്യാപനം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Sunday, March 30, 2025 1:39 AM IST
തിരുവനന്തപുരം: കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമോത്സുകതയും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ഇന്ന്. രാവിലെ 10ന് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിലാണ് യോഗം.
കർമപദ്ധതി തയാറാക്കാൻ വിദഗ്ധരുടെയും വിദ്യാർഥി-യുവജന സംഘടനകൾ, സിനിമ-സാംസ്കാരിക-മാധ്യമ മേഖല, അധ്യാപക-രക്ഷാകർതൃ സംഘടനകൾ എന്നിവരുടെയും യോഗമാണ് ഇന്ന് നടക്കുക.