മാർച്ചിൽ 24,000 കോടിയുടെ ബില്ലുകൾ പാസാക്കിയെന്നു ധനമന്ത്രി
Sunday, March 30, 2025 12:47 AM IST
തിരുവനന്തപുരം: സാന്പത്തിക വർഷാവസാനമായ മാർച്ച് മാസത്തിൽ മാത്രം 24,000 കോടിയോളം രൂപയുടെ ബില്ലുകൾ പാസാക്കിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരം ജില്ലാ ട്രഷറി സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
26,000 ബില്ലുകൾ ഈ മാസം ട്രഷറിയിൽ വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. കേരളത്തിനു ലഭിക്കേണ്ട പണത്തിന്റെ വലിയൊരു ഭാഗം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 100 ശതമാനത്തിലധികം തുക നൽകിയിട്ടുണ്ട്.
കേന്ദ്രവുമായി ചർച്ച ചെയ്ത കാര്യങ്ങൾ ഇനിയും കിട്ടേണ്ടതുണ്ട്. വിഴിഞ്ഞം വിജിഎഫ് കേന്ദ്രത്തിന്റെ പദ്ധതിയിലെ നയം മാറ്റം മൂലം ഉണ്ടായതാണ്. ഗ്രാന്റായി തന്നെ പണം നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.