കൊ​​​ച്ചി: ല​​​ഹ​​​രി​​​യി​​​ൽനി​​​ന്ന് മു​​​ക്തി നേ​​​ടി​ യു​​​വാ​​​ക്ക​​​ൾ ല​​​ക്ഷ്യ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​രാ​​​യി മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് കെ​​സി​​​വൈ​​എം ലാ​​​റ്റി​​​ൻ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ 12-ാമ​​​ത് വാ​​​ർ​​​ഷി​​​ക അ​​​സം​​​ബ്ലി. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​ഒ​​സി​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കെ​​സി​​വൈ​​എം ലാ​​​റ്റി​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​സി പൂ​​​പ്പ​​​ന അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​ആ​​​ർ​​എ​​​ൽ​​സി​​ബി​​സി ​ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും കെ​​സി​​വൈ​​എം ലാ​​​റ്റി​​​ൻ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ റ​​​വ. ഡോ. ​​​ജി​​​ജു ജോ​​​ർ​​​ജ് അ​​​റ​​​യ്ക്ക​​​ത്ത​​​റ ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​സി​​ബി​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​ ​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


കെ​​ആ​​​ർ​​എ​​​ൽ​​സി​​ബി​​സി ​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​എ​​​ൽ​​സി​​എ​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, കെ​​സി​​വൈ​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​ഡി​​​റ്റോ കൂ​​​ള, കെ​​സി​​വൈ​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ബി​​​ൻ ക​​​ണി​​​വ​​​യ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.