ഷഹബാസ് കേസ്: വിദ്യാർഥികളുടെ റിമാൻഡ് നീട്ടി
Sunday, March 30, 2025 12:47 AM IST
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളുടെ റിമാൻഡ് കാലാവധി നീട്ടി.
14 ദിവസത്തേക്കാണു കാലാവധി നീട്ടിയത്. ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെതാണു നടപടി. വിദ്യാർഥികളുടെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പിൽ വിദ്യാർഥികളെ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് കാലാവധി നീട്ടിയത്. വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും.
ഫെബ്രുവരി 28 നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറു വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്.