തെക്കൻ ജില്ലകളിലെ 314 ക്ഷേത്രങ്ങൾക്ക് 2.17 കോടി നൽകി ഗുരുവായൂർ ദേവസ്വം
Monday, March 31, 2025 5:24 AM IST
ഗുരുവായൂർ: വരുമാനംകുറഞ്ഞ ക്ഷേത്രങ്ങൾക്കു ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നൽകുന്ന സഹായവിതരണത്തിനു തുടക്കം. തെക്കൻ ജില്ലകളിലെ 314 ക്ഷേത്രങ്ങൾക്കായി 2.17 കോടിയുടെ സഹായവിതരണം നടത്തി. ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന സഹായവിതരണം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി.
ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എംഎൽഎമാരായ മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഏറ്റുമാനൂർ നഗരസഭ കൗണ്‍സിലർ സുരേഷ് ആർ. നായർ എന്നിവർ പ്രസംഗിച്ചു.