അനധികൃത കുടിയേറ്റം തടയൽ നിയമം കേരളത്തിൽ നടപ്പാക്കണമെന്ന് വി. മുരളീധരൻ
Sunday, March 30, 2025 12:47 AM IST
തിരുവനന്തപുരം: രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ പാസാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശിൽ നിന്നുള്ള അനവധി അനധികൃത കുടിയേറ്റക്കാർ കേരളത്തിലെത്തുന്നുണ്ട്. ലഹരി വ്യാപനത്തിന് പിന്നിൽ ഇത്തരക്കാരുടെ കൈകളുണ്ടെന്നു കണ്ടെത്തലുണ്ട്. സാധാരണക്കാരുടെ സ്വൈരജീവിതത്തിനും സുരക്ഷയ്ക്കും പുതിയ നിയമം നടപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ സമീപനം നിരാശാജനകമാണ്.
ആലുവയിൽ ബംഗ്ലാദേശികളെ പിടികൂടിയപ്പോൾ വി.ഡി. സതീശന്റെ സുഹൃത്താണ് പ്രതിരോധം തീർത്തത്. കേസിൽ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിലായി. ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ സിപിഎമ്മും കോണ്‍ഗ്രസും ദുർബലമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.