മാർച്ചിലെ റേഷൻ ഏപ്രിൽ മൂന്നുവരെ
Sunday, March 30, 2025 12:46 AM IST
തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ മൂന്നുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
ഏപ്രിൽ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും.അഞ്ചു മുതൽ ഏപ്രിലിലെ റേഷൻ വിതരണം ആരംഭിക്കും.
മാർച്ച് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രിൽ മൂന്നിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.