മൂന്നാമത്തെ സ്നേഹിതൻ
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
Monday, March 31, 2025 4:52 AM IST
ചാവറയച്ചൻ രചിച്ച കാവ്യത്തിലെ നാലു സ്നേഹിതരുടെ കഥയിൽ: ആദ്യ രണ്ടു സ്നേഹിതർ കൈവെടിഞ്ഞെങ്കിലും മൂന്നാമത്തെയാൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ അയാളുടെ മുന്നിലെത്തി. അയാൾ വലിയ കടപ്പാടും സ്നേഹവും പ്രകടിപ്പിച്ചു.
പക്ഷേ, സഹായിക്കാനാഗ്രഹമുണ്ടെങ്കിലും ഇത്രയും വലിയ ആപത്തിൽനിന്നു രക്ഷിക്കാൻ അശക്തനാണത്രേ. മരണംവരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പു മാത്രം നൽകി തന്നെ യാത്രയാക്കി. മൂന്നാം സ്നേഹിതൻ സ്വന്തം ശരീരം തന്നെയാണെന്നു പരേതാത്മാവ് ഓർമിപ്പിക്കുന്നു. സർവദാ എന്നല്ല ആഹാരാദികാര്യങ്ങളിൽ പോലും കൂടെയുള്ളയാൾ. ഞാൻ എന്ന സത്തയുടെ ആധാരമായി വർത്തിക്കുന്ന ഭൗതികശരീരംതന്നെ. "ഞാൻ'' എന്ന അവബോധം അതിന്റെ പ്രവൃത്തി നിർത്തിയാൽ അതുതന്നെയാണ് "മൃതി'' അല്ലെങ്കിൽ "മരണം''.
ശരീരം അശക്തം
ബോധപ്രേരിതമായുള്ള പ്രവൃത്തികളെല്ലാം നിലയ്ക്കുന്നു. "ഞാൻ'' എന്ന സത്തയെ മരണം പിടികൂടിയാൽ, യാന്ത്രികമായ ചില ചേഷ്ടകൾ ചിലപ്പോൾ യന്ത്രസഹായത്തോടെ നീട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞാലും അത് മൃതിയുടെ പിടിയിൽനിന്നുമുള്ള വിടുതലല്ല. നമ്മുടെ ശരീരത്തിലെ ബലിഷ്ഠമായ അവയവങ്ങൾ പ്രവർത്തന ക്ഷമമായിരിക്കുന്പോൾപോലും ഓർക്കാപ്പുറത്തു മരണം വന്നെന്നിരിക്കട്ടെ. ആ ആജ്ഞയ്ക്കു വിധേയമായി ഹൃദയം മിടിപ്പ് നിർത്തും.

ശ്വാസകോശം വികാസസങ്കോചം നിർത്തും. രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു, മസ്തിഷ്കകോശങ്ങൾ പ്രവർത്തിക്കാതാവും. ശരീരം എന്ന സത്ത പിന്നെ ശിലപോലെ. ആ അവസ്ഥയോട് "അരുത്' എന്നു പറയാൻ ശരീരം അശക്തം. ശരീരം മണ്ണോടു ചേരാനുള്ളത്. ശരീരത്തിന്റെ സുസ്ഥിതിക്കും സന്പത്തിനും സ്ഥാനത്തിനും വേണ്ടിയുള്ള വിവേകശൂന്യമായ നെട്ടോട്ടത്തിനു മുന്നിൽ ഈ ചോദ്യങ്ങൾ വളരെ പ്രസക്തം.
വെറും ബോഡി
ശരീരത്തെ അതിരറ്റ് സ്നേഹിക്കുന്പോഴും കഷ്ടപ്പെടുന്പോഴും ഓർക്കുക, മരിച്ചാലുടനെ നാം അറിയപ്പെടുക "ബോഡി' എന്നായിരിക്കും. മരിച്ചയാളുടെ "ബോഡി'' കൊണ്ടുവന്നോ എന്നാവും മറ്റുള്ളവർ ചോദിക്കുക. നമ്മുടെ പേര് പോലും ആരും പറയണമെന്നില്ല. ആരുടെയൊക്കെ മുന്പിൽ ആളാവാനാണോ ശ്രമിച്ചത് അവരുടെയെല്ലാം മുന്പിൽ വെറും "ബോഡി' മാത്രം.
അടുത്ത കാലത്തു സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു ചിന്ത ഇങ്ങനെ: നമുക്കു ജന്മം നൽകിയതു മറ്റാരെങ്കിലുമാണ്. നമുക്കു പേരിട്ടതും സ്നേഹിച്ചതും പഠിപ്പിച്ചതും സ്ഥാനമാനങ്ങൾ നൽകിയതും മറ്റാരെങ്കിലുമാണ്. ഇന്നു നമ്മുടേതെന്നു കരുതി സൂക്ഷിക്കുന്ന സന്പത്ത് മരണശേഷം മറ്റാരുടേതോ ആകും. നമ്മെ ആദ്യം കുളിപ്പിച്ചവരും അവസാനം കുളിപ്പിക്കുന്നതും മറ്റാരെങ്കിലുമായിരിക്കും. സ്നേഹിച്ചു വളർത്തുന്ന മക്കൾ മറ്റാരുടേതെങ്കിലുമായിത്തീരും. മരണ ശേഷം നമ്മെ കുഴിയിലേക്കു വയ്ക്കുന്നതും മറ്റാരെങ്കിലുമായിരിക്കും. ഞാൻ, എന്റേത് എന്നൊക്കെയുള്ള വാക്കുകൾ അസ്ഥാനത്താവും.
അല്ലയോ മനുഷ്യാ, നിന്റെ ജീവിതം എങ്ങനെ? നീ എങ്ങ