എന്പുരാനെതിരായ അധിക്ഷേപം ഗുജറാത്ത് കലാപത്തിന്റെ ചുവടുപിടിച്ച്: രാഹുൽ മാങ്കൂട്ടത്തിൽ
Sunday, March 30, 2025 1:38 AM IST
പാലക്കാട്: എന്പുരാൻ സിനിമയ്ക്കെതിരേയുള്ള അധിക്ഷേപം ഗുജറാത്ത് വംശീയകലാപത്തിന്റെ ചുവടുപിടിച്ചാണെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ.
സെൻസർ ബോർഡ് പരിഗണിക്കേണ്ടതു കലാമൂല്യത്തെയാണ്. സെൻസർ ബോർഡിനു നോട്ടീസ് നൽകണമെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. സെൻസർ ബോർഡ് സംഘ്പരിവാറിന്റെ ഏജൻസിയല്ല.
യുവമോർച്ച നേതാവിന്റെ, പൃഥ്വിരാജിനെതിരായ ആരോപണം അസഹിഷ്ണുതയാണു കാണിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിജെപിയെ വിമർശിക്കലാണ് രാജ്യസ്നേഹം. സംഘ്പരിവാർ നടത്തുന്ന അധിക്ഷേപത്തിനും ആക്രമണത്തിനും മലയാളി പ്രതിരോധം തീർക്കുമെന്നും രാഹുൽ പറഞ്ഞു.