എയർ ഹോസ്റ്റസുമാർ വഴി സ്വർണക്കടത്ത്: മുഖ്യപ്രതി പിടിയിൽ
Monday, March 31, 2025 5:24 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസുമാർ വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. സൂത്രധാരനും മുഖ്യപ്രതിയുമായ കൊടുവള്ളി സ്വദേശി അബ്ദുള്ളയെയാണ് ഡിആർഐ പിടികൂടിയത്.
കഴിഞ്ഞ വർഷം മേയിൽ കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിലെ സുരഭി കാത്തൂൻ എന്ന എയർ ഹോസ്റ്റസിൽനിന്ന് ഒരു കിലോ സ്വർണം പിടികൂടിയ കേസിലെ സൂത്രധാരനാണ് പിടിയിലായത്.
എയർ ഹോസ്റ്റസിൽനിന്നു സ്വർണം പിടികൂടിയ ഉടൻ ദുബായിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം നേപ്പാൾ വഴി നാട്ടിലെത്തിയപ്പോഴാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.
കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രണ്ട് എയർ ഹോസ്റ്റസുമാർ അടക്കം ഈ കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായി.