മുടിമുറിക്കൽ സമരം ഇന്ന്
Monday, March 31, 2025 4:46 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും. സമരം 50 ദിവസം പൂർത്തിയാകുന്നതിനോടനുബന്ധിച്ചാണ് ഈ പ്ര തിഷേധം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന ആശാ വർക്കർമാർ രാവിലെ സമരപ്പന്തലിൽ എത്തിച്ചേരും.
സമരം 50 ദിവസം പിന്നിട്ടിട്ടും സർക്കാരിന്റ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കുന്നതിന് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.