ബിജെപി ഒരു സിനിമയെയും എതിർക്കുന്നില്ല
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം: എന്പുരാൻ എന്നല്ല ഒരു സിനിമയെയും പാർട്ടി എതിർക്കുന്നില്ലെന്നു ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി. സുധീർ.
സിനിമ സിനിമയായി പോകും. സിനിമയ്ക്കെതിരേ ഒരു കാന്പയിനും നടത്തുന്നില്ല. ആസ്വാദകൻ എന്ന നിലയിൽ ആർക്കും അഭിപ്രായം പറയാം. അത് അവരുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാണ്.
വി.വി. രാജേഷിനെതിരേയുള്ള പോസ്റ്റർ പ്രവർത്തകരുടെ ആത്മ വിശ്വാസം തകർക്കാനുള്ള പുറത്തു നിന്നുള്ളവരുടെ ഗൂഢാലോചയാണ്. ആരാണ് ഇത്തരം നടപടികൾക്കു പിന്നിലെന്നു കണ്ടെത്താൻ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.