തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ല്‍​മ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ന്‍ 16 രൂ​​​പ അ​​​ധി​​​ക പാ​​​ല്‍​വി​​​ല പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ ​​​വ​​​ര്‍​ഷം ഫെ​​​ബ്രു​​​വ​​​രി 1 മു​​​ത​​​ല്‍ 28 വ​​​രെ പ്രാ​​​ഥ​​​മി​​​ക ആ​​​ന​​​ന്ദ് മാ​​​തൃ​​​ക ക്ഷീ​​​ര സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ മി​​​ല്‍​മ​​​യ്ക്ക് ന​​​ല്‍​കി​​​യ പാ​​​ല്‍ ലി​​​റ്റ​​​റൊ​​​ന്നി​​​ന് 16 രൂ​​​പ വീ​​​തം അ​​​ധി​​​ക പാ​​​ല്‍​വി​​​ല ന​​​ല്‍​കു​​​മെ​​​ന്ന് മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ മ​​​ണി വി​​​ശ്വ​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു. ഈ ​​​തു​​​ക മാ​​​ര്‍​ച്ച് മാ​​​സ​​​ത്തി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ മി​​​ല്‍​ക്ക് ബി​​​ല്ലി​​​നൊ​​​പ്പം സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ല​​​ഭി​​​ക്കു​​​മെ​​​ന്നും ചെ​​​യ​​​ര്‍​മാ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.


അ​​​ധി​​​ക പാ​​​ല്‍​വി​​​ല​​​യി​​​ല്‍ എ​​​ട്ടു രൂ​​​പ ക​​​ര്‍​ഷ​​​ക​​​നും നാ​​​ല് രൂ​​​പ അം​​​ഗ​​​സം​​​ഘ​​​ങ്ങ​​​ള്‍​ക്കും ല​​​ഭി​​​ക്കും. നാ​​​ല് രൂ​​​പ യൂ​​​ണി​​​യ​​​നി​​​ല്‍ സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ധി​​​ക ഓ​​​ഹ​​​രി നി​​​ക്ഷേ​​​പ​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കും. ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ന​​​ന്ദ് മാ​​​തൃ​​​ക സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ല​​​ഭി​​​ക്കു​​​ന്ന ശ​​​രാ​​​ശ​​​രി പാ​​​ല്‍​വി​​​ല ലി​​​റ്റ​​​റൊ​​​ന്നി​​​ന് 61.13 രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ക്കും.