നോന്പുകാല ശുശ്രൂഷകൾക്ക് തുടക്കമായി
Saturday, March 29, 2025 2:07 AM IST
നിലയ്ക്കല്‍: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തില്‍ വിവിധ എപ്പിസ്കോപ്പല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല ശുശ്രൂഷകൾക്ക് തുടക്കമായി.
ഏപ്രില്‍ നാലിന് ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാഭിമുഖ്യത്തിലുള്ള നോമ്പുകാല ധ്യാനം. ഏഴിനു കാഞ്ഞിരപ്പള്ളി രൂപതയിലെ സീതത്തോട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്ന് തുലാപ്പള്ളി മാര്‍ത്തോമ ശ്ലീഹാ പള്ളിയുടെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ പള്ളിയിലേക്കു കുരിശിന്റെ വഴി.
ഒന്പതിനു മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ റാന്നി മേഖല വിന്‍സെന്റ് ഡി പോള്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ഫാ. തോമസ് ലിജോ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
11നു മാര്‍ത്തോമ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനത്തിലെ ചിറ്റാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നാല്പതാം വെള്ളി ആചരണവും വിശുദ്ധ കുര്‍ബാനയും.