സംസ്ഥാന വിത്ത് വിതരണ അഥോറിറ്റി ഭരണസമിതി പുനഃസംഘടിപ്പിച്ചു
Saturday, March 29, 2025 2:07 AM IST
കൽപ്പറ്റ: സംസ്ഥാന വിത്ത് വികസന അഥോറിറ്റി ഭരണസമിതി പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവായി. കേരള കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർക്കു പകരം വിത്തുത്പാദന വിതരണ വിഭാഗം ഡയറക്ടറെ ഉൾപ്പെടുത്തി ഭരണ സമിതി പുനഃസംഘടിപ്പിക്കുന്നതിനു സർക്കാരിനു ശിപാർശ ലഭിച്ചിരുന്നു.
കാർഷികോത്പാദന കമ്മീഷണറാണ് പുനഃസംഘടിപ്പിച്ച സമിതിയുടെ ചെയർമാൻ. കൃഷി സെക്രട്ടറി മെംബറും ഡയറക്ടർ മെംബർ സെക്രട്ടറിയുമാണ്.
കേരള കാർഷിക സർവകലാശാല വിത്തുത്പാദന വിതരണ വിഭാഗം ഡയറക്ടർ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ, കൃഷി അഡീഷണൽ ഡയറക്ടർ (സിപി), കൃഷി അഡീഷണൽ ഡയറക്ടർ (കെഎസ്എസ്ഡിഎ), മങ്കൊന്പ് റൈസ് റിസർച്ച് സ്റ്റേഷൻ മേധാവി, ധനവകുപ്പ് സ്പെഷൽ സെക്രട്ടറി എന്നിവരും കർഷക പ്രതിനിധികളായ കോഴിക്കോട് എടച്ചേരി നിനി നിവാസിൽ ടി.കെ. രാജൻ, തൃശൂർ മുല്ലശേരി നടുവിൽപുരയ്ക്കൽ എൻ.കെ. സുബ്രഹ്മണ്യൻ എന്നിവരും സമിതി മെംബർമാരാണ്.