മാത്യു കുഴൽനാടൻ പ്രതിപക്ഷത്തിന്റെ ബലിയാടായെന്ന് എ.കെ. ബാലൻ
Saturday, March 29, 2025 2:07 AM IST
പാലക്കാട്: മാത്യു കുഴൽനാടൻ പ്രതിപക്ഷത്തിന്റെ ബലിയാടായെന്നു സിപിഎം നേതാവ് എ.കെ. ബാലൻ. മൂന്നു പ്രാവശ്യം കുഴൽനാടനു പിടലിക്ക് അടി കിട്ടിയെന്നും എംഎൽഎ സ്ഥാനം കുഴൽനാടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച ബാലൻ, കേസ് കുപ്പത്തൊട്ടിയിലാകുമെന്നു നേരത്തേ താൻ പറഞ്ഞതാണെന്നും പറഞ്ഞു.
പ്രതിപക്ഷനേതാവ് വീണിടത്തുകിടന്ന് ഇപ്പോൾ ഉരുളുകയാണ്. ഇടതുപക്ഷം തിളങ്ങിനിൽക്കുന്ന സമയത്താണ് ഓരോ ആരോപണവും കൊണ്ടുവരുന്നത്. കേരളത്തിലെ ജനത തിരിച്ചടിക്കും. പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരും.
ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ കുഴൽനാടനും മാപ്പുപറയണമെന്ന് എ.കെ. ബാലൻ ആവശ്യപ്പെട്ടു.