മാസപ്പടി കേസ്: നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്നാടന്
Saturday, March 29, 2025 2:07 AM IST
കൊച്ചി: മാസപ്പടി കേസിലെ ഹൈക്കോടതി വിധിയിൽ നിരാശയില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഹർജിക്കാരനായ മാത്യു കുഴല്നാടന് എംഎൽഎ.
മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണിത്. അനായാസമല്ലെന്ന ബോധ്യം ആദ്യമേ ഉണ്ടായിരുന്നു. സംസ്ഥാനത്തെ അഴിമതിക്കെതിരേ പോരാട്ടം തുടരുമെന്നത് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. തെളിവില്ലാത്തതിന്റെ പേരിൽ നിരവധി കുറ്റവാളികൾ രക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവരൊന്നും കുറ്റവാളികളല്ലാതാകുന്നില്ല. സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഉത്തരവിന്റെ പൂർണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കുഴല്നാടൻ പറഞ്ഞു.