ചോദ്യപേപ്പര്‍ ചോര്‍ച്ച: എം.എസ്. സൊലൂഷന്‍സ് ഉടമയ്ക്ക് ഉപാധികളോടെ ജാമ്യം
Saturday, March 29, 2025 2:07 AM IST
കൊച്ചി: പരീക്ഷ ചോദ്യങ്ങള്‍ യുട്യൂബ് ചാനലിലൂടെ ചോര്‍ത്തിയ കേസില്‍ എം.എസ്. സൊലൂഷന്‍സ് ഉടമ കൊടുവള്ളി സ്വദേശി കെ. ഷുഹൈബിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്ത്തിയായതടക്കം കണക്കിലെടുത്താണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആള്‍ജാമ്യവുമാണ് ഉപാധി.