നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കോണ്ഗ്രസ് മുന്നൊരുക്ക ചുമതല എ.പി. അനിൽകുമാറിന്
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം: നിലന്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്ഗ്രസ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ചുമതല മുൻ മന്ത്രി എ.പി. അനിൽകുമാർ എംഎൽഎയ്ക്കു നൽകി.
നിലന്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് മേയ് മാസത്തിൽ നടക്കുമെന്നാണു വിവരം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാന മുഖ്യ വരണാധികാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്ഗ്രസ് ചുമതല നൽകിയത്.