തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ധു​​​നി​​​ക വൈ​​​ദ്യ​​​ശാ​​​സ്ത്ര മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം - ബെ​​​സ്റ്റ് ഡോ​​​ക്ടേ​​​ഴ്സ് അ​​​വാ​​​ർ​​​ഡ് 2023 ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സി​​​ൽ വ​​​യ​​​നാ​​​ട് നൂ​​​ൽ​​​പ്പു​​​ഴ കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ ഡോ. ​​​വി.​​​പി. ദാ​​​ഹ​​​ർ മു​​​ഹ​​​മ്മ​​​ദ്, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ൽ കൊ​​​ല്ലം പ​​​ട്ട​​​ത്താ​​​നം ഇ​​​എ​​​സ്ഐ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​യി​​​ലെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ബി​​​ന്ദു മേ​​​രി ഫ്രാ​​​ൻ​​​സി​​​സ്, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഇ​​​ൻ​​​ഫെ​​​ക്ഷ്യ​​​സ് ഡി​​​സീ​​​സ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ആ​​​ർ. അ​​​ര​​​വി​​​ന്ദ്, ദ​​​ന്ത​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റീ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. ഫോ​​​ർ​​​ട്ട് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ദ​​​ന്ത​​​ൽ സ​​​ർ​​​ജ​​​ൻ ഡോ. ​​​ഇ.​​​സി.​​​ ബാ​​​ബു, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ഡോ. ​​​വി.​​​പി. പൈ​​​ലി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ്.ലോ​​​കാ​​​രോ​​​ഗ്യ ദി​​​ന​​​മാ​​​യ ഏ​​​പ്രി​​​ൽ ഏ​​​ഴി​​​ന് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.