ഡാൻസ് ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കൺവൻഷൻ
Saturday, March 29, 2025 2:07 AM IST
തൃശൂർ: കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ-സിഐടിയു സംസ്ഥാന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
ആർഎൽവി ജലജ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഐ.കെ. വിഷ്ണുദാസ്, കലാഭവൻ അലി, കെ.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനവ്യാപകമായി നടത്തുന്ന ദീപശിഖാ പ്രയാണത്തിനു തുടക്കംകുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഫ്രാൻസിസ് വടക്കൻ മുതിർന്ന കലാകാരൻ മത്തായി ജോസഫിനു ദീപശിഖ കൈമാറി.
ഭാരവാഹികൾ: കെ.എസ്. സുരേഷ് ഇടുക്കി- പ്രസിഡന്റ്, ഫ്രാൻസിസ് വടക്കൻ തൃശൂർ, ഹേമ ധർമജൻ കോട്ടയം, ടി.ഇ. രാജേഷ് കോഴിക്കോട്, ശ്രുതി പാലക്കാട്- വൈസ് പ്രസിഡന്റുമാർ, കലാഭവൻ ടി. അലി മലപ്പുറം - ജനറൽ സെക്രട്ടറി, ഗീതാഞ്ജലി കൊല്ലം, രാജൻ പണിക്കർ കണ്ണൂർ, ജോണി കാസർഗോഡ്, ചിഞ്ചു പത്തനംതിട്ട- ജോയിന്റ് സെക്രട്ടറിമാർ, ആർഎൽവി ജലജ മധുസൂദനൻ എറണാകുളം- ട്രഷറർ.