മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലിനു തുടക്കം
Saturday, March 29, 2025 2:07 AM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കൊച്ചി സെന്ററിന്റെ നേതൃത്വത്തില്‍, രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ആര്‍ക്കിടെക്ടുകളുടെ അന്താരാഷ്ട്ര സമ്മേളനം മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലിന് (എംഎഎഫ്) കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ തുടക്കമായി. എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു.
ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രൻപിള്ള, ഐഐഎ കൊച്ചിന് സെന്റര്‍ ചെയര്മാന് സെബാസ്റ്റ്യന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദ്വിദിന സമ്മേളനത്തില്‍ ഏഴ് പുതിയ അന്താരാഷ്ട്ര അതിഥി പ്രഭാഷകരും മുന്‍ വര്‍ഷങ്ങളില്‍നിന്നുള്ള 18 അന്താരാഷ്ട്ര പ്രാസംഗികരും പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവല്‍ ഇന്നു വൈകുന്നേരം സമാപിക്കും.