മുടി മുറിച്ച് പ്രതിഷേധിക്കാൻ ആശാ വർക്കർമാർ
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച സമരത്തിന്റെ അൻപതാം ദിനമായ തിങ്കളാഴ്ച ആശാ വർക്കർമാർ മുടി മുറിച്ച് പ്രതിഷേധിക്കും.
സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന സമരത്തെ അവഗണിക്കുന്ന സമീപനം സംസ്ഥാന സർക്കാർ തുടരുകയാണെന്നു ആശാ വർക്കർമാർ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് സമരം 50-ാം ദിവസം പൂർത്തിയാകുന്ന മാർച്ച് 31ന് സമരവേദിയിൽ ആശാ വർക്കർമാർ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിക്കാനായി തീരുമാനിച്ചിരിക്കുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അറിയിച്ചു.