ദേവസ്വം ബോര്‍ഡ് നിയമനത്തിന് പുതിയ സോഫ്റ്റ്വേർ
Saturday, March 29, 2025 2:07 AM IST
കോട്ടയം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങള്‍ക്കുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പുതിയ സോഫ്റ്റ് വേറിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ 38 തസ്തികകളിലായി 400 ഒഴിവുകളിലേക്ക് നിയമനത്തിനുള്ള നടപടികള്‍ക്ക് പുതിയ സോഫ്റ്റ്വേര്‍ വഴി തുടക്കം കുറിക്കുമെന്നു മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള തസ്തികകളിലെ നിയമനം വേഗത്തിലാക്കാനുള്ള ആധുനികവത്കരണ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് കെ.വി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗങ്ങളായ ബി. വിജയമ്മ, കെ. കുമാരന്, സെക്രട്ടറി എസ്. ലത, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രശാന്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.